..

മരുഭൂമിയിലെ പച്ചത്തുരുത്തായി ഒരു തെളിനീർ ഉറവയായി മൂല്യങ്ങൾ ചോർന്നു പോകാത്ത ഒരു പാലോടിയൻ യൂണിറ്റി

തിരുഃകൊച്ചി ആക്റ്റ് പ്രകാരം 2017 ൽ രജിസ്റ്റേർഡ് ആയ കൂട്ടായ്മ (REG.NO.TVM/TC/961/2017)

ഒരു വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ പാലോടിന്റെ ഒരു പറ്റം പ്രവാസി സുഹൃത്തുക്കളെ പ്രായഭേദമന്യേ ഒരു കുടക്കീഴിൽ ഒരുമിച്ചു ചേർത്തു.

കഷ്ടതയനുഭവിക്കുന്ന ഒരുപാട് പേർക്ക് മരുന്നുകളായും,സാമ്പത്തിക സഹായമായും പാലോട് പ്രവാസി കൂട്ടായ്മ ഇന്ന് സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്നു.

Our Approach

  • സമൂഹത്തോടുള്ള കടപ്പാട് കര്‍മ്മമാക്കി മാറ്റി അവശത അനുഭവിക്കുന്നവര്‍ക്ക് സഹായം , പാവപ്പെട്ട വിദ്യാർഥികൾക്ക് പഠനസഹായം, നിരവധിപേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, മരുന്ന് എന്നീ മേഖലകളിൽ കൂട്ടായ്മ നടത്തുന്ന പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്.
  • ജീവിതത്തിന്റെ നാനാതുറകളിലുളള നിസ്വാർത്ഥരും പ്രഗത്ഭരുമായ  ഒരുകൂട്ടം പ്രവാസികളാണ്  പാലോട് പ്രവാസി കൂട്ടായ്മയുടെ  പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമില്ലാത്ത പ്രവര്‍ത്തനമാണ് കൂട്ടായ്മയുടെ  മുഖമുദ്ര.
  • പാവങ്ങൾക്കും, സഹായം ആവശ്യമുള്ളവർക്കും ഏത് സമയത്തും ആശ്രയിക്കാവുന്നതാണ് ഈ കൂട്ടായ്മ.പൊതു ജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാതെ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർബന്ധിതമല്ലാത്ത സംഭാവനകൾ മാത്രമാണ് ഇതിന്റെ സാമ്പത്തിക സ്രോതസ്.

OUr SUPPORTERS

error: Content is protected !!