ACTIONs SPEAk LOUDER THAN WORDS
ouR ACTIVITIES
CHARITY 01
2016-ഓഗസ്റ്റ് 27 ന് പാലോട് -കരിമൺകോട് പ്രദേശത്തുള്ള ഒരു നിർദ്ധന കുടുംബത്തെ സഹായിച്ചു കൊണ്ട് പ്രവാസി കൂട്ടായ്മയുടെ ആദ്യ കാരുണ്യ പ്രവർത്തനം തുടങ്ങി.ഈ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബ നാഥൻ മരത്തിൽ നിന്നും വീണ് മരണപ്പെട്ടു.കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയും 3 മക്കളും മാനസിക പ്രശ്നമുള്ള വ്യക്തികളാണ്.ടി വീട്ടിലേക്ക് ഒരു മാസത്തെ അരിയും,പലചരക്ക് സാധനങ്ങളും ആ കുടുംബാംഗങ്ങൾക്ക് വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു ഇതിന് 15800/- രൂപാ ചെലവായി .കൂടാതെ ആ കുടുംബത്തിന്റെ സാമ്പത്തിക സഹായം എന്ന നിലയിൽ 30000/-രൂപയും കുടുംബാംഗങ്ങളെ ഏൽപ്പിച്ചു.
CHARITY 02
ഒരു കൊല്ലത്തിലേറെയായി സൗദിയിൽ ശമ്പളം ലഭിക്കാതെ ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്ന പാലോട് NSS താന്നിമൂട് സ്വദേശിയുടെ കുടുംബത്തിന് 71800/-രൂപയുടെ സാമ്പത്തിക സഹായം 2016 -ഒക്ടോബർ 17 ന് കൈമാറുകയുണ്ടായി.
CHARITY 03
ഇരുപതു വർഷത്തിലേറെയായി രോഗ ബാധിതനായി കഴിയുന്ന കള്ളിപ്പാറ സ്വദേശിക്ക് 30000/-രൂപയുടെ സാമ്പത്തിക സഹായം 2017 -ജൂലൈ -22 ന് പാലോട് പ്രവാസി കൂട്ടായ്മ കൈമാറുകയുണ്ടായി.
CHARITY 04
തെന്നൂർ കൊച്ചുകരിക്കകം സ്വദേശിനിയുടെ ഒന്നര വയസ്സുള്ള മകന് ശ്രവണ സഹായ ഉപകരണം വാങ്ങുന്നത്തിലേക്കായ് 35200/ -രൂപയുടെ സാമ്പത്തിക സഹായം 2017-നവംബർ 27ന് കൈമാറി.
CHARITY 05
കെട്ടിട നിർമാണത്തിനിടെ ബീം തകർന്നു വീണു അപകടം സംഭവിച്ച കുറുന്താളി ലക്ഷം വീട് കോളനി സ്വദേശിക്ക് 28500/-രൂപയുടെ സാമ്പത്തിക സഹായം 2018 -ഫെബ്രുവരി -14 ന് കൈമാറി.
CHARITY 06
കൂട്ടായ്മയുടെ ഭാരവാഹികൂടി ആയിരുന്ന കുടുംബാംഗത്തിന്റെ സഹോദരിയുടെ വിവാഹത്തിന് ആഡിറ്റോറിയം ബുക്ക് ചെയ്ത ഇനത്തിൽ 30000/-രൂപയും,വിവാഹ ചെലവിലേക്കായ് 20000/-രൂപയും 2018 -ജൂൺ 14 ന് കൈമാറികൊണ്ട് പാലോട് പ്രവാസി കൂട്ടായ്മയുടെ അംഗങ്ങൾക്ക് കൂടി സഹായ ഹസ്തം എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു
CHARITY 07
2018-ഓഗസ്റ്റ് മാസത്തെ പ്രളയ ദുരിതാശ്വാസത്തിനുള്ള സഹായം രണ്ടു ഘട്ടമായി 21800/-രൂപയുടെ അവശ്യ സാധനങ്ങൾ പാലോട് പോലീസ് സ്റ്റേഷനിൽ കൂട്ടായ്മ പ്രവർത്തകർ കൈമാറുകയും കൂടാതെ പാലോട് പ്രവാസി കൂട്ടായ്മയും ,Shabdi Jobs ദോഹ-ഖത്തറും സംയുക്തമായി പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്ക് മൂന്നാം ഘട്ട ദുരിതാശ്വാസ സഹായം തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ ശ്രീ:V.R.വിനോദ് അവർകൾക്ക് 24-08-2018 ൽ കൈമാറുകയുമുണ്ടായി.
CHARITY 08
2018 -ആഗസ്റ്റ്-22 ന് നാല് നിർദ്ധന കുടുംബങ്ങൾക്ക് 8000/- രൂപ ചിലവാക്കി ഓണക്കിറ്റ് വിതരണം ചെയ്തു.
CHARITY 09
രണ്ട് കിഡ്നിയും പ്രവർത്തന രഹിതമായി വളരെ അധികം കഷ്ടത അനുഭവിക്കുന്ന നന്ദിയോട് ആലുംമൂട് സ്വദേശിക്ക് 47500/-രൂപയുടെ സാമ്പത്തിക സഹായം 2019 -ജനുവരി 19 ന് കൈമാറി.
CHARITY 10
പാലോട് പ്രവാസി കൂട്ടായ്മയിലെ അംഗത്തിന് നേത്ര ചികിത്സ ധന സഹായമായി 50000/-രൂപ 2019 മാർച്ച് 10 ന് കൈമാറുകയുണ്ടായി.
CHARITY 11
പെരിങ്ങമ്മലയിലെ നിർദിഷ്ട മാലിന്യ പ്ലാന്റിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി മൂന്ന് ഘട്ടങ്ങളിലായി പാലോട് പ്രവാസി കൂട്ടായ്മ സഹായം നൽകികൊണ്ട് സാമൂഹ്യ രംഗത്ത് അതിന്റെതായ സ്ഥാനം ഉറപ്പിച്ചു.
ഒന്നാം ഘട്ടം -“സങ്കട ജാഥ”യുടെ പബ്ലിസിറ്റിയും ,സമര പന്തലിലേക്ക് വേണ്ട അരിയും ,പലവ്യഞ്ജന സാധനങ്ങളും വാങ്ങി നൽകാൻ 10400/-രൂപയുടെ സഹായം എത്തിച്ചു.
രണ്ടാം ഘട്ടം -സമരത്തിന്റെ ഭാഗമായുള്ള ഉണർത്തുജാഥയുടെ വിജയത്തിലേക്ക് 15000/-രൂപയുടെ സാമ്പത്തിക സഹായം 2019 -ജനുവരി -19 ന് സമര സമിതിക്ക് കൈമാറി.
മൂന്നാം ഘട്ടം -സമരത്തിന്റെ ഭാഗമായുള്ള കാവൽ സത്യാഗ്രഹത്തിന്റെ വിജയത്തിലേക്കായ് 16000/-രൂപയുടെ സാമ്പത്തിക സഹായം 2019 – ജൂലൈ -02 ന് സമര സമിതിക്ക് കൈമാറി.
CHARITY 12
കരിമൺകോട് സ്വദേശിയുടെ ജന്മനാ ഓട്ടിസം ബാധിച്ച മകൻ ആറ് വയസ്സുകാരന്റെ ചികിത്സക്ക് വേണ്ടി 55000/-രൂപയുടെ സാമ്പത്തിക സഹായം 2019 -ഓഗസ്റ്റ്-15 ന് ആ കുടുംബത്തിന് കൂട്ടായ്മ പ്രവർത്തകർ കൈമാറുകയുണ്ടായി.
CHARITY 13
ക്യാൻസർ ബാധിതനായ തുടർ ചികിത്സക്ക് വളരെ അധികം പ്രയാസം അനുഭവിക്കുന്ന നന്ദിയോട് സ്വദേശിയുടെ ചികിത്സ ധന സഹായമായി 30000/-രൂപ 2019 -സെപ്റ്റംബർ -01 ന് നൽകുകയുണ്ടായി.
CHARITY 14
കൊച്ചുകരിക്കകം സ്വദേശി അപസ്മാര രോഗിയായ ഒരാളുടെ ഏഴ് വയസ്സായ കുഞ്ഞിന് ന്യുറോ സംബന്ധമായ അസുഖമാണ്.വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് ആ പ്രദേശത്തെ സുമനസ്സുകളുടെ സഹായത്താൽ ഒരു ചെറിയ വീട് വാങ്ങികൊടുക്കുവാൻ പരിശ്രമിക്കുന്നുണ്ട് അതിലേക്ക് വേണ്ടി 45000/-രൂപയുടെ സാമ്പത്തിക സഹായം 2019 -സെപ്റ്റംബർ -23 ന് ആ കുടുംബത്തിന് കൂട്ടായ്മ കൈമാറുകയുണ്ടായി.
CHARITY 15
ആദ്യ പ്രസവത്തെ തുടർന്നുണ്ടായ അപസ്മാര രോഗവും ,മറ്റ് അസുഖങ്ങൾ മൂലവും ചിൽകിത്സയിലുള്ള പാലോട് കുന്നുംപുറം സ്വദേശിനിക്ക് ചികിത്സ ധന സഹായമായി 45000/-രൂപ കൂട്ടായ്മ 2020 -ഫെബ്രുവരി -02 ന് കൈമാറുകയുണ്ടായി.
CHARITY 16
പാലോട് പ്രവാസി കൂട്ടായ്മയുടെ 2019 ൽ തുടക്കം കുറിച്ച “കൈതാങ്ങ് പദ്ധതി “പ്രകാരം നിർദ്ധന കുടുംബങ്ങൾക്ക് മാസം തോറും അരിയും, പലവ്യഞ്ജന സാധനങ്ങളും കൊടുക്കാൻ തീരുമാനിച്ചു.2019 ആഗസ്റ്റ് 15 ന് 07 നിർദ്ധന കുടുംബങ്ങൾക്ക് നൽകി കൊണ്ട് തുടക്കം കുറിക്കുകയും,ഒൻപത് കുടുംബങ്ങൾക്ക് നൽകി കൊണ്ട് തുടരുകയും ചെയ്യുന്നു.
CHARITY 17
കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭിക്കുന്ന പെരിങ്ങമ്മല സ്റ്റാന്റിൻലെ 28 ഓട്ടോ തൊഴിലാളികൾക്ക് പച്ചക്കറിയും ,ഭക്ഷ്യധാന്യ കിറ്റുകളും 2020 -മെയ് -20 ന് വിതരണം ചെയ്തു.
CHARITY 18
കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പെരിങ്ങമ്മല -പാലോട് ജംഗ്ഷനുകളിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിക്കുകയുണ്ടായി.
CHARITY 19
കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത എക്സ് കോളനി പാലുവള്ളി സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ടി വി യും കൂടാതെ ഒരു വർഷത്തേക്കുള്ള കേബിൾ ടി വി കണക്ഷനും സൗജന്യമായി 2020 -ജൂൺ -3 ന് നൽകി.
CHARITY 20
കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളുകളിലെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത പാലോട് വടക്കേവിള സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ടി വി യും കൂടാതെ ഒരു വർഷത്തേക്കുള്ള കേബിൾ ടി വി കണക്ഷനും സൗജന്യമായി 2020 -ജൂൺ -27 ന് നൽകി.
CHARITY 21
കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി കൂട്ടായ്മയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ആദ്യ ഘട്ടം പച്ചക്കറി കിറ്റുകളും,രണ്ടാം ഘട്ടം പച്ചക്കറി,പലവ്യഞ്ജനം,ചിക്കൻ എന്നിവ എത്തിച്ചു കൊടുക്കുവാനും പാലോട് പ്രവാസി കൂട്ടായ്മക്ക് സാധിച്ചു.
CHARITY 22
പാലോട് പ്രവാസി കൂട്ടായ്മയുടെ വകയായി UAE യിൽ ജോലി നഷ്ടമായി ദുരിതമനുഭവിക്കുന്ന വലിയ താന്നിമൂട് സ്വദേശിയായ സഹോദരന് ഫ്ലൈറ്റ് ടിക്കറ്റും(19500 രൂപ) അദ്ദേഹത്തിന്റെ വീട്ടിലേക്ക് അവശ്യ സാധനങ്ങളും (2500 രൂപ) 2020 -ജൂലൈ-27 ന് എത്തിച്ചു നൽകി.
CHARITY 23
കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങൾക്കും ഓണത്തോടനുബന്ധിച്ച് ഓണകിറ്റുകൾ നൽകുകയുണ്ടായായി
28.08.2020
CHARITY 24
ജന്മനാ ഓട്ടിസം ബാധിച്ച പെരിങ്ങമ്മല ഒരുപറകരിക്കകം സ്വദേശിനിയായ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഫിസിയോ തെറാപ്പി ചികിത്സ ചെയ്യണം. പാലോട് ആശ്വാസ് മെഡിക്കൽ സെന്റർ ഈ ചികിത്സ സൗജന്യമായി ചെയ്യാം എന്ന് ഏറ്റിട്ടുണ്ട്.പാലോട് ആശുപത്രിയിൽ ആഴ്ചയിൽ 4 തവണ പോയി വരുന്നതിന് ഓട്ടോ ചാർജ് 300/രൂപ വീതം ചിലവാണ്.മാസത്തിൽ 16 തവണ ചികിൽസക്ക് വേണ്ടി പോകണം.അതിന് 4000/- രൂപ ഒരു മാസം ചിലവാകും.2020 സെപ്തംബർ മുതൽ 06 മാസത്തേക്ക് ആശുപത്രിയിൽ പോകാനുള്ള യാത്ര കൂലി PPK അനുവദിച്ചു.
CHARITY 25
പത്താം ക്ലാസ്സിൽ ഉന്നത വിജയം നേടിയ കൂട്ടായ്മ അംഗത്തിന്റെ മകളുടെ തുടർ പഠനത്തിന് സാമ്പത്തിക സഹായം ആദ്യ ഘട്ടം 5000 രൂപ 2020 സെപ്റ്റംബർ മാസം അനുവദിച്ചു.
CHARITY 26
പ്രമേഹരോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന സൂര്യകാന്തി സ്വദേശിനിയായ നിർദ്ധനയായ അമ്മക്ക് അത്യാവശ്യ ചികിത്സാ സഹായം പാലോട് പ്രവാസി കൂട്ടായ്മയിൽ ആവശ്യപ്പെട്ടു.ഇപ്പോൾ കാലിൽ വൃണം വന്ന് കാൽ മുറിച്ചു മാറ്റി കൂടാതെ കിഡ്നി തകരാറിൽ ആണ് അതിന് വേണ്ടിയും ഓപ്പറേഷൻ വേണ്ടി വരുന്നു.ഭാരിച്ച ചികിത്സ ചിലവ് ആവശ്യമായി വരുന്നതിനാൽ കൂട്ടായ്‍മയുടെ വകയായി രണ്ട് ഘട്ടങ്ങളിലായി(2020 നവംബർ 9-ന് 25000/-രൂപ & 2020 നവംബർ 27 -ന് 30000/-രൂപ) ആകെ 55000/-രൂപയുടെ സഹായം എത്തിച്ചു
CHARITY 27
പാലോട് പ്രവാസി കൂട്ടായ്മയുടെ 2021 ലെ ആദ്യത്തെയും, കൂട്ടായ്മയുടെ 27 മത്തേതുമായ ചാരിറ്റി പാലോട് കള്ളിപ്പാറ സ്വദേശിയായ യുവാവിന് നൽകി.ഈ യുവാവിന് അഞ്ച് വർഷക്കാലമായി ഗുരുതരമായി ഷുഗർ വർധിക്കുകയും അതിന്റെ ഫലമായി ഇരു വൃക്കകളും കരളും തകരാറിലാവുകയും,കൂടാതെ ഒരു കണ്ണിന്റെ കാഴ്ച്ച പൂർണമായും മറ്റൊന്നിന്റെ കാഴ്ച ഭാഗികമായി നശിക്കുകയും ചെയ്തു.സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ആ കുടുംബത്തിന്റെ വിവരം അറിയിച്ചു കൊണ്ട് കുറുന്താളി വാർഡ് മെമ്പർ ശ്രീ.രാജ് കുമാർ പാലോട് പ്രവാസി കൂട്ടായ്മയിൽ സഹായം അഭ്യർത്ഥിച്ചു.അതനുസരിച്ച് 25000/-രൂപ (10000/-രൂപ 2021 ജനുവരി ഒന്നാം തിയതിയും, രണ്ടാം ഘട്ടം 15000/-രൂപ ജനുവരി 29 നും) കൂട്ടായ്മ പ്രസിഡന്റ് അരുൺ രാജിന്റെ നേതൃത്വത്തിൽ ആ കുടുംബത്തിന് കൈമാറി.
CHARITY 28
കടക്കൽ -ചിതറ തലവറമ്പിൽ താമസിക്കുന്ന വ്യക്തിയുടെ 03 വയസ്സുള്ള മകൾക്ക് ഒരു വർഷമായി ബ്രെയിൻ ട്യൂമർ ആയി തിരുവനന്തപുരം RCC-ൽ ചികിത്സയിലാണ്.24 കീമോ ചെയ്യണം കുഞ്ഞിന് രണ്ട് കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. മൂത്തമകനും SAT യിൽ ചികിത്സയിൽ ആണ് ആ കുട്ടിക്കും ട്യൂമർ ആരംഭമാണ്. പിതാവിന് നാട്ടിൽ കൂലി പണിയാണ് സുമനസ്സുകളുടെ സഹായത്താലാണ് ഇപ്പൊ ചികിത്സ നടക്കുന്നത്.കുഞ്ഞുങ്ങളുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കിയ കൂട്ടായ്മയിലെ ചിലരുടെ സുഹൃത്തുക്കൾ സഹായാഭ്യർത്ഥന നടത്തിയത് പ്രകാരം പ്രത്യേക പരിഗണന നൽകി കൊണ്ട് ആ കുടുംബത്തെ സഹായിക്കാൻ തീരുമാനിക്കുകയും 40000/-രൂപയുടെ ചികിത്സ സഹായം രക്ഷാധികാരി ആദം നവാസിന്റെ നേതൃത്വത്തിൽ 23-02 -2021 ൽ ആ കുടുംബത്തിന് എത്തിക്കുകയും ചെയ്തു.
CHARITY 29
കൂട്ടായ്മ കുടുംബാംഗങ്ങളിൽ ഒരാളുടെ അമ്മയുടെ സഹോദരന് ഹൃദ്രോഗവും,കൂടാതെ TB രോഗം ബാധിക്കുകയും പ്രാഥമിക ചികിത്സയിലും ആണ്.വാടക വീട്ടിൽ താമസിക്കുന്ന അദ്ദേഹത്തിന് ചികിത്സയുടെ ഭാരിച്ച ചിലവുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് അത്യാവശ്യമായ ചികിത്സ ധനസഹായമായി 21000/-രൂപ രക്ഷാധികാരി ആദം നവാസും,എക്സിക്യൂട്ടീവ് അംഗം സുധീർഖാനും ചേർന്ന് 20-03-2021 ൽ ആ കുടുംബത്തിന് കൈമാറി.
CHARITY 30
Indian Institute of Management (IIM) Calicut- ൽ ഉന്നത വിദ്യാഭ്യാസത്തിനു അഡ്മിഷൻ ലഭിച്ച ഞങ്ങളുടെ കൂട്ടായ്മ കുടുംബാംഗമായ വിഷ്‌ണുവിന് കൂട്ടായ്മയുടെ ആദരവും,ഉപഹാരമായി 30000/-രൂപ വിലവരുന്ന ലാപ്ടോപ്പും രക്ഷാധികാരി ആദം നവാസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുധീർ ഖാൻ, പ്രശാന്ത്,മുഹമ്മദ്,നിഷാദ്, ഫൈസൽ, ഷജീർ.കെ.സി,ലാൽ പ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ 16-04-2021 ൽ കൈമാറി.
CHARITY 31
2021 മെയ് മാസം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കൂട്ടായ്മ അംഗങ്ങളുടെ വീടുകളിലേക്ക് അവശ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കാൻ സാധിച്ചു
CHARITY 32
15 -ജൂൺ -2021 ൽ കോവിഡ് പ്രതിസന്ധി കാരണം ഗൾഫിലേക്ക് തിരികെ പോയി ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച കൂട്ടായ്മയിലെ 02 അംഗങ്ങൾക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം എത്തിച്ചു നൽകി
CHARITY 33
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ച കൂട്ടായ്മ അംഗത്തിന് ചികിത്സാ ധനസഹായമായി 10000/-രൂപ കൂട്ടായ്മ 17 -ജൂൺ -2021 ൽ എത്തിച്ചു നൽകി.
CHARITY 34
കോവിഡ് പ്രതിസന്ധി കാരണം ഗൾഫിലേക്ക് തിരികെ പോയി ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ നാട്ടിൽ പെട്ടു പോയ കൂട്ടായ്മ അംഗങ്ങളായ 4 പേർക്ക് ആകെ 15500/-രൂപ ധനസഹായം 15 -ജൂൺ -2021 ൽ എത്തിച്ചു നൽകി.
CHARITY 35
നന്ദിയോട് പച്ച പയറ്റടിയിൽ താമസിക്കുന്ന ഓട്ടോ തൊഴിലാളിയായ ഒരാളുടെ കുഞ്ഞിന് ഹൃദയസംബദ്ധമായ അസുഖം ഉണ്ടായി ഇതിന് വേണ്ടി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സക്ക് ധനസഹായമായി 15000/-രൂപ കൂട്ടായ്മ 26 -ഒക്ടോബർ -2021 ൽ എത്തിച്ചു നൽകി.
CHARITY 36
നന്ദിയോട് ചോനവിളയിൽ താമസിക്കുന്ന 03 വയസുള്ള കുട്ടിക്ക് അർബുദ സംബദ്ധമായ അസുഖത്താൽ RCC,SAT,ശ്രീചിത്ര എന്നിവിടങ്ങളിൽ ഒരേ സമയം ചികിത്സ നടത്തിവരികയാണ്.ആ കുട്ടിക്ക് ചികിത്സ ധനസഹായമായി10000/-രൂപ കൂട്ടായ്മ 26 -ഒക്ടോബർ -2021 ൽ എത്തിച്ചു നൽകി.
CHARITY 37
2021 ഒക്ടോബറിൽ ഒമാനിൽ നടന്ന പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കൂട്ടായ്മ കുടുംബാംഗങ്ങളായ രണ്ട് പേർക്ക് സാമ്പത്തിക സഹായമായി ആകെ 25000/-രൂപ 2021 നവംബർ 02 ന് എത്തിച്ചു നൽകി.
CHARITY 38
മകളുടെ വിവാഹത്തിന് വേണ്ടി വളരെയധികം സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നന്ദിയോട് സ്വദേശിനിയുടെ കുടുംബത്തിന് 5000/- രൂപയുടെ സാമ്പത്തിക സഹായം 2021 ഡിസംബർ 08 ന് കൈമാറി.
CHARITY 39
മഞ്ഞപ്പിത്ത രോഗം ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന കൂട്ടായ്മ കുടുംബാംഗത്തിന് അടിയന്തിര ചികിത്സാ ധനസഹായമായി 15000/- രൂപ 24-മാർച്ച് -2022 ൽ കൈമാറി
CHARITY 40
നന്ദിയോട് പഞ്ചായത്തിൽ കുറുന്താളി വാർഡിൽ ലക്ഷം വീട്ടിൽ താമസിക്കുന്ന മാനസികമായ അസുഖം കാരണം ചികിത്സയിലുള്ള കുടുംബത്തിന് 2500/-രൂപയുടെ ഒരു പെഡസ്റ്റൽ ഫാൻ 2022 മെയ് മാസം 07 ന് വാങ്ങി നല്കാൻ കൂട്ടായ്മക്ക് സാധിച്ചു.
CHARITY 41
വളരെ തുശ്ചമായ ശമ്പളത്തിൽ പ്രവാസ ജീവിതം നയിക്കുന്ന കൂട്ടായ്മ കുടുംബാംഗത്തിന്റെ വിവാഹത്തിനും,വീട് നിർമാണത്തിനുമായി 20000/-രൂപയുടെ ധനസഹായം കൂട്ടായ്മ 2022 മെയ് 21 ന് കൈമാറി