കമാലിയ

മനുഷ്യജീവീതങ്ങളുടെയും ചരിത്രങ്ങളുടെയും പ്രശ്നങ്ങളോട് ചിന്താപരമായ സമീപനങ്ങളുടെ നേർകാഴ്ച്ചയും,തനതായ ആവിഷ്ക്കാരവുമാണ് “കമാലിയ” പ്രവാസ സ്വപ്നങ്ങളുടെ പൂർണത.
കൂട്ടുകുടുംബങ്ങളെ നഷ്ടപെടുത്തി അണു കുടുംബത്തിലേക്ക് ചേക്കേറിയപ്പോൾ സാമുഹ്യ പ്രതിബന്ധത കൈവിട്ടു പോയ ഈ കാലഘട്ടത്തിലേക്കാണ് പാലോട് പ്രവാസി കൂട്ടായ്മയുടെ ഈ കൊച്ചു കലാ/സാഹിത്യ സൃഷ്ടിയുടെ കടന്നു വരവ്.

‘പൂർണത’,’മൂല്യമുള്ള’ തുടങ്ങിയ അർത്ഥമുള്ള കമാലിയ എന്ന അറബിക് നാമത്തെ അന്വർത്ഥമാക്കിയ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞ പ്രകൃതിയെയും മനുഷ്യനെയും,അക്ഷരങ്ങളെയും ഒരുപോലെ സ്നേഹിച്ച പശ്ചിമഘട്ട മലനിരയുടെ കാവൽക്കാരൻ ഡോ: കമറുദ്ദിൻ സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു കൊണ്ട് കമാലിയ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു.

ആദം നവാസ്
ചെയർമാൻ (മാഗസിൻ എഡിറ്റോറിയൽ ബോർഡ്)

error: Content is protected !!