മരുഭൂമിയിലെ പച്ചത്തുരുത്തായി ഒരു തെളിനീർ ഉറവയായി മൂല്യങ്ങൾ ചോർന്നു പോകാത്ത ഒരു പാലോടിയൻ യൂണിറ്റി​

സഹ്യ മലയുടെ അടിവാരത്ത് പൊന്മുടിയുടെ മനോഹാരിതയുടെ ഈറ്റില്ലം.വെള്ളിക്കൊലുസണിഞ്ഞ സുന്ദരിയെ പോലെ തൊട്ടും തലോടിയും തഴുകി ഇറങ്ങുന്ന കാട്ടരുവികളുടെ ഹൃദയഭാഗമായ അനന്തപുരിയുടെ മലയോര മേഖല “പാലോട്” എന്ന കൊച്ചു പട്ടണം.പാലൊഴുകുന്ന പുഴയോടും ഗ്രാമം (ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു ഈ സ്ഥലം പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.) പാലോട് ആയതും,അതല്ല പകൽ പോലും ഇരുണ്ടടഞ്ഞിരുന്ന ഈ സ്ഥലം ആളുകൾ പേടിച്ചോടിയിരുന്ന കാരണം ‘പകലോട്’ പാലോട് ആയതും,കൂറ്റൻ പാലമരം നിലം പൊത്തി പാലമൂട് മാത്രം ബാക്കിയായ സ്ഥലത്തെ പാലോട് എന്ന് വിളിച്ചതും ചരിത്രം.

പ്രകൃതി തന്ന വരദാനമായ പച്ചപ്പരവതാനികൾക്ക് താൽക്കാലിക വിട പറഞ്ഞുകൊണ്ട് അംബര ചുംബികളായ കെട്ടിടങ്ങളുടെയും, മരുഭൂമികളുടെയും, അത്തറുകളുടെയും പറുദീസ ആയ ഗൾഫിലേക്ക് ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ കൂട്ടായ്മ ആണ് “പാലോട് പ്രവാസി കൂട്ടായ്മ.” പ്രവാസികളുടെ ഉന്നമനത്തിനായും സാമൂഹിക പ്രതിബദ്ധതയോടെ നാടിനും സഹജീവികൾക്കും ആയി ഒരു കൈത്താങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആണ് പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തിലെ കുറച്ച് പ്രവാസികളെ കോർത്തിണക്കി പാലോട് പ്രവാസി കൂട്ടായ്മ രൂപം കൊണ്ടത്.

OUR ACTIVITIES

  • വർഷത്തിൽ രണ്ട് ചാരിറ്റി എന്ന പദ്ധതിയിലൂടെ നിർധനരും, നിരാലംബരുമായ നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്ത്‌ പരിധിയിലെ കുറച്ച് രോഗികൾക്ക് മരുന്നും,ആവശ്യം വന്നാൽ സാമ്പത്തിക സഹായവും.
  • പാലോട് പ്രവാസി കൂട്ടായ്മ കുടുംബാംഗങ്ങൾക്ക് അത്യാവശ്യങ്ങൾക്ക് സഹായം.
  • നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായം. 
  • “കൈത്താങ്ങ്”പദ്ധതിയിലൂടെ അശരണരായ ആളുകൾക്ക് അവശ്യ സാധനങ്ങൾ മാസം തോറും എത്തിച്ചു നൽകൽ 
  • സാമൂഹ്യ സേവന രംഗത്ത് അർഹമായ ഇടപെടൽ.
  • പാലോട് പ്രവാസി കൂട്ടായ്മ അംഗങ്ങൾക്ക് ഇൻഷുറൻസ് തുടങ്ങിയവ ..

OUr SUPPORTERS

error: Content is protected !!